കൊച്ചി:ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. കൊച്ചി കപ്പല്‍ശാലയില്‍ രാവിലെ 10ന് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാവിക സേനയ്ക്ക് മാറി. ഐഎൻഎസ് വിക്രാന്ത് ലോകത്തോടുള്ള ഇന്ത്യയുടെ മറുപടി ആണെന്നും ആക്രമമല്ല സുരക്ഷയാണ് പ്രധാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.
15 വര്‍ഷത്തെ പ്രയത്നത്തിലൂടെയാണ് വിക്രാന്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. 20,000 കോടി രൂപ ചെലവിട്ടാണ് കൊച്ചി കപ്പല്‍ ശാലയില്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിച്ചത്.കപ്പല്‍ നിര്‍മ്മാണത്തിനായി ഉപയോഗിച്ച 76% വസ്തുക്കളും ഇന്ത്യന്‍ നിര്‍മ്മിതമാണ്. കപ്പലിന്റെ നീളം 860 അടിയും ഉയരം 193 അടിയുമാണ്. 30 എയര്‍ക്രാഫ്റ്റുകള്‍ ഒരേ സമയം കപ്പലിന് വഹിക്കാനാകും.1971ല്‍ ഇന്ത്യ-പാക് യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഐഎന്‍സ് വിക്രാന്ത് ഡീ കമ്മീഷന് ചെയ്തിരുന്നു. പഴയ വിക്രാന്തിന്റെ ഓര്‍മ്മയ്ക്കായി അതേ പേരാണ് തദ്ദേശീയമായി നിര്‍മ്മിച്ച കപ്പലിനും നല്‍കിയത്. ബ്രിട്ടനില്‍ നിന്നാണ് ഡീ കമ്മീഷന് ചെയ്ത ഐഎന്‍സ് വിക്രാന്ത് വാങ്ങിയത്. ആഗസ്റ്റ് 28ന് നാവികസേനയ്ക്ക് കൈമാറിയെങ്കിലും വിക്രാന്ത് കൊച്ചി കപ്പല്‍ ശാലയില്‍ നിന്ന് മാറ്റിയട്ടില്ല.