എച്ച്എംഎസ് കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി.

പാലക്കാട്:തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കുന്ന കേദ്രസർക്കാർ നയങ്ങൾ തൊഴിൽ സാധ്യതയും സുരക്ഷയും ഇല്ലാതാക്കുമെന്ന് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: വി. മുരകദാസ് .തൊഴിലാളികളുടെ ആനുകൂല്യങൾ യഥാസമയം വിതരണം ചെയ്യാത്തത് അംഗീകരിക്കാനാവില്ലെന്നും മുരുകദാസ് . ക്ഷേമ പെൻഷനും ആനുകൂല്യങ്ങളും യഥാസമയം നൽകണമെന്നാവശ്യപ്പെട്ട് ജനത കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ എച്ച് എം എസ് കലട്രേറ്റിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരുകദാസ് . ക്ഷേമ പെൻഷനും, മറ്റ് ആനുകൂല്യവും ആരുടെയും ഔദാര്യമല്ല. തൊഴിലാളികളുടെ വിയർപ്പിന്റെ വിഹിതമാണ് പെൻഷനും ആനുകൂല്യങ്ങളും .

ഓണക്കാലത്ത് പോലും പെൻഷൻ കുടിശ്ശിക വെക്കുന്നത് തൊഴിലാളി ദ്രോഹമാണ്. ക്ഷേമ നിധി ബോർഡുകളുടെ പ്രവർത്തനം ശാസ്ത്രീയവും സുതാര്യവുമാക്കണം. തൊഴിൽ സംരക്ഷണത്തിനായി ഉണ്ടാക്കിയ 60 ഓളം നിയമങ്ങളെ സംയോജിപ്പിച്ച് തൊഴിൽ കോഡുകളുണ്ടാക്കുന്ന കേന്ദ്ര നയം തൊഴിൽ നിഷേധത്തിന് വഴിയൊരുക്കുമെന്നും മുരകദാസ് പറഞ്ഞു. യൂണിയൻ ജില്ലാ പ്രസിഡന്റ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനതാദൾ S ജില്ല പ്രസിഡണ്ട് കെ.ആർ. ഗോപിനാഥ് , പപ്പൻ , രവി , ലെനിൻ, രാജേഷ് എന്നിവർ സംസാരിച്ചു.