പുതുനഗരം ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷിവിളവെടുപ്പ് നടത്തി. ഓണ വിപണി ലക്ഷ്യം വെച്ചാണ് സുരേഷ് കുമാർ. M നടുവത്ത് കളഞ്ഞിന്റെ കൃഷിയിടത്തിൽ ചെണ്ടുമല്ലി കൃഷി ചെയ്തത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരമായിരുന്നു ചെണ്ടുമല്ലി കൃഷി . ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുധീറ ഇസ്മായിൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശാന്തകുമാരൻ. U അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സഹീറ അബ്ബാസ് കാർഷിക വികസന സമിതി അംഗങ്ങളായ പി. ബി.അയ്യപ്പൻ കെ.കാർത്തികേയൻ സുരേഷ് കുമാർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങിന് കൃഷി ഓഫീസർ എം. എസ്. റീജ സ്വാഗതവും കൃഷി അസിസ്റ്റന്റ് സി. കന കേശ്വരി നദിയും പറഞ്ഞു. കൃഷി അസിസ്റ്റന്റ് ശക്തി പ്രിയ ഫീൽഡ് അസിസ്റ്റന്റ് മിനി കർഷകർ തുടങ്ങി യവർ പങ്കെടുത്തു. വിളവെടുക്കുന്ന പൂക്കൾ കൃഷി ഭവന്റെ ഓണ ചന്തയിൽ വിൽക്കും. അടുത്ത വര്ഷം കൂടുതൽ സ്ഥലത്തേക്ക് ചെണ്ടുമല്ലി കൃഷി വ്യാപിപ്പിക്കുമെന്ന് കർഷകൻ ശ്രീ.സുരേഷ് കുമാർ. M പറഞ്ഞു..