തൃശൂർ: ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർഥം യൂത്ത് കോൺഗ്രസ് നയിക്കുന്ന ബൈക്ക് റാലിയുടെ രണ്ടാം ദിവത്തെ യാത്ര ഇന്നു രാവിലെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ മുൻ പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അങ്കമാലി എം എൽ എയും എഐസിസി സെക്രട്ടറിയുമായ റോജി എം ജോൺ, ആലുവ എം.എ.എ അൻവർ സാദത്ത് എന്നിവർ ബൈക്ക് യാത്രയുടെ ഭാഗമായി
ഭാരത് ജോഡോ പദയാത്രയ്ക്ക് ഐക്യദാർഢ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ്സ്സ് സംസ്ഥാന കമ്മിറ്റിയുടെ ബൈക്ക് റാലി നിലംബൂരിൽ അഖിലേന്ത്യ പ്രസിഡന്റ് ബി വി ശ്രീനിവാസ് ഇന്നലെ ഉദ്ഘാടനം ചെയ്തിരുന്നു. യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽഎ ,ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്,യൂത്ത്കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശ്രാവൺ റാവു എന്നിവർ പങ്കെടുത്തു.
രാഹുൽ ഗാന്ധി എം.പി നയിക്കുന്ന ഭാരത്ജോഡോയാത്രയുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിലുള്ള ‘റൈഡ് ഫോർ യൂണിറ്റി’ ബൈക്ക് റാലി നിലമ്പൂരിൽ തുടങ്ങി പാറശ്ശാലയിൽ സമാപിക്കും. നിലമ്പൂരിൽ നിന്നാരംഭിച്ച റാലി മൂന്നാം തീയതിയാണ് പാറശ്ശാലയിൽ സമാപിക്കുക. ജോഡോ യാത്രയുടെ പ്രചരണാർത്ഥം സംസ്ഥാനത്തുടനീളം വ്യാപക പ്രചാരണ പ്രവർത്തനങ്ങൾക്കാണ് യൂത്ത്കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്