സ്ത്രീ നീതി ഉറപ്പാക്കുന്നതിന് ജനകീയ കൂട്ടായ്മയുടെ സമ്മർദ്ദം അനിവാര്യം: പ്രൊഫ . കെ എ തുളസി

വാളയാർ നീതി സമരസമിതി

പാലക്കാട്:
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളുടെ തോത് വർദ്ധിച്ചു വരികയാണെന്നും പ്രതികളെ കണ്ടെത്തി ശിക്ഷിക്കുന്നതിൽ ഭരണഘടനാ സ്ഥാപനങ്ങൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ ശക്തമായ ജനകീയ സമ്മർദ്ദം അതിവാര്യമാണെന്നും മുൻ വനിതാ കമീഷൻ അംഗം പ്രൊഫ . കെ എ തുളസി പറഞ്ഞു.
ശക്തമായ ജനകീയ സമ്മർദ്ദം തുടർന്നാൽ മാത്രമേ സിബിഐ ആയാലും സത്യം കണ്ടെത്താൻ ശ്രമിക്കൂ എന്നാണു നമ്മുടെ അനുഭവം എന്നും അവർ പറഞ്ഞു.
വാളയാർ ഇളയ പെൺകുഞ്ഞിന്റെ ജന്മദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തുളസി.
മൂത്ത കുഞ്ഞിന്റെ ജന്മദിനം സെപ്തംബർ 13 ന് രാവിലെ വാളയാർ അട്ടപ്പള്ളത്ത് വിപുലമായ പരിപാടികളോടെ ആചരിക്കാൻ യോഗം തീരുമാനിച്ചു. ചടങ്ങിൽ വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സി.ആർ. നീലകണ്ഠൻ ആമുഖ പ്രഭാഷണം നടത്തി. വാളയാർ കുഞ്ഞുങ്ങളുടെ അമ്മ , രാജേന്ദ്രൻ നായർ (ഫോർവേർഡ് ബ്ലോക്ക് ) , ഷിബു ( സാമൂഹ്യ പ്രവർത്തകൻ) , മാരിയപ്പൻ നീലിപ്പാറ ( ആദിവാസി സംരക്ഷണ സമിതി ) ശിവരാജേഷ് ( കേരളാ കോൺഗ്രസ് ), പി.എച്ച് കബീർ (ഹ്യൂമൺ റൈറ്റ്സ് ഫോറം), വാസുദേവൻ ( സാധുജന സംരക്ഷണ മുന്നണി ), മായാണ്ടി, സണ്ണി എഴുർ , രാധാകൃഷ്ണൻ പത്മമോഹൻ, കനകദാസ് , രമണൻ ( സ്വരാജ് ഇന്ത്യ) , പി.ഗോപാലൻ, ചന്ദ്രൻ മണലി , വേലായുധൻ കൊട്ടേക്കാട്, സിജെ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.