ചിറ്റൂർ: പാലക്കാട്, മലമ്പുഴ, കൊല്ലങ്കോട്, ചിറ്റൂർ ബ്ലോക്കിലെ തെരഞ്ഞെടുത്തവർക്ക് കില ഏകദിനപരിശീലനം നൽകി. പരിശീലനം ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് അഡ്വകേറ്റ് വി. മുരുകദാസ് ഉദ്ഘാടനം ചെയ്തു. കില ചിറ്റൂർ ബ്ലോക്ക് കോർഡിനേറ്റർ എ. മോഹൻ അധ്യക്ഷത വഹിച്ചു. ചിറ്റൂർ…
Month: August 2022
സംഘർഷ സാധ്യത നിലനിൽക്കുന്ന വിവിധ ഇടങ്ങളിൽ റൂട്ട് മാർച്ച് നടത്തി
— യു.എ.റഷീദ് പട്ടാമ്പി —പട്ടാമ്പി:സംസ്ഥാന വ്യാപകമായി സുരക്ഷാ മുൻകരുതൽ സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള സംഘർഷ സാധ്യത നിലനിൽക്കുന്ന ഇടങ്ങളിലെ റൂട്ട് മാർച്ച് പട്ടാമ്പി,വല്ലപ്പുഴ,ഓങ്ങല്ലൂർ, കാരക്കാട് എന്നിവിടങ്ങളിൽ നടന്നു.സിആർപിഎഫ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, പോലീസ് സംയുക്ത നേതൃത്വത്തിലാണ് മാർച്ച് നടന്നത്
നെഹ്റു ട്രോഫി വള്ളംകളി: ഭാഗ്യചിഹ്നം മിട്ടു
ആലപ്പുഴ: 68-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട വാഴപ്പിണ്ടിയില്‍ തുഴഞ്ഞു നീങ്ങുന്ന തത്തയ്ക്ക് മിട്ടു എന്ന് പേരിട്ടു. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ പേര് പ്രഖ്യാപിച്ചു. ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ ഭരത് ബാല ഇതേ സമയം ഫേസ്ബുക്ക്…
ലക്ഷ്മി ഹോസ്പിറ്റൽ സാമൂഹ്യ ആരോഗ്യ പദ്ധതി നടപ്പാക്കുന്നു
പാലക്കാട്:ആതുര ശിശ്രുഷ രംഗത്ത് 50 വർഷം പിന്നിട്ട് ലക്ഷ്മി ഹോസ്പിറ്റൽ . 50ാം വാർഷികത്തോടനുബന്ധിച്ച് സാമൂഹിക ആരോഗ്യ പദ്ധതികൾ നടപ്പിലാക്കുമെന്ന് എംഡി ഡോ: ജയഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മെറ്റേണിറ്റി ഹോസ്പിറ്റലായി കല്യാണി കുട്ടി മേനോനാണ് ലക്ഷ്മി ഹോസ്പിറ്റലിന് തുടക്കം കുറിച്ചത്.…
വിദ്യാർത്ഥി സമ്മേളനം മണ്ണാർക്കാട്ട്
പാലക്കാട്:മുജാഹിദ്ദ് സ്റ്റുഡൻസ് മൂവ്മെന്റ് ആർട്ടസ് & സയൻസ് വിദ്യാർത്ഥി സമ്മേളനം ഓഗസ്റ്റ് 28 ന് മണ്ണാർക്കാട് നടക്കും. അനീതികൾക്കെതിരെ പ്രതികരിക്കാനുള്ള കർമ്മശേഷി വിദ്യാർത്ഥികളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സെക്രട്ടറി ഇത്തിഹാദ് സലഫി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അധാർമ്മികത പുരോഗമനമല്ല എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്…
പോരാട്ടങ്ങളുടെ സ്വാതന്ത്ര്യ തെരുവ് സംഘടിപ്പിച്ചു
ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ 75മത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പോരാട്ടങ്ങളുടെ സ്വാതന്ത്ര്യ തെരുവ് പല്ലശ്ശന കൂടല്ലൂർ മുല്ലക്കൽ ജംഗ്‌ഷനിൽ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി രാജേഷ് മേനോൻ…
കെ.ജി.ഒ.എഫ് ഉം കൃഷിയിടത്തിലേക്ക്
പാലക്കാട്: പച്ചക്കറി കൃഷിയിലും പൂകൃഷിയിലും കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന്റെ വിജയഗാഥ. സംസ്ഥാന സർക്കാറിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് കെ ജി ഒ എഫ് ഉം പാടത്തേക്കിറങ്ങിയത്. പല്ലശ്ശന കുറ്റിപ്പുള്ളിയിലെ തച്ചൻകോട് പാട്ടത്തിനെടുത്ത ഒരേക്കർ ഭൂമിയിലാണ് കെ ജി ഒ…
പ്ലാച്ചിമട : നീതി വൈകുന്നത് അനീതിക്ക് തുല്യം – സോളിഡാരിറ്റി
കൊക്കകോള കമ്പനി പ്ലാചിമടയിൽ ഉണ്ടാക്കിയ നാശ നഷ്ടങ്ങൾക്ക് ട്രിബൂണൽ വിധിച്ച 216.24 കോടി രൂപ കമ്പനിയിൽ നിന്നും എത്രയും വേഗം വാങ്ങി നൽകാൻ സർക്കാർ തയ്യാറാവണമെന്ന് സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് ശാക്കിർ അഹ്‌മദ് ആവശ്യപ്പെട്ടു.ആഗസ്റ്റ് 15 ന് ആരംഭിച്ച സമര…
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
പാലക്കാട്: ഉത്സവ സീസൻ ആരംഭിച്ചതോടെ ബസ്സുകളിലും നിരത്തുകളിലും കടകളിലും വൻ തിരക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും ധാരാളംമോഷ്ടാക്കൾ ഉറങ്ങിയതായി പോലീസ് അറിയിച്ചു.അനാവശ്യമായ കൃത്രിമ തിരക്ക് സൃഷ്ടിച്ച് മോഷണം നടത്തുകയാണ് ഇവരുടെ രീതി. അതു കൊണ്ട് സ്ത്രീകൾ സ്വർണ്ണാഭരണങ്ങൾ സേഫ്റ്റി പിൻ…
വനം വകുപ്പിന്റെ ഈസ്റ്റേണ്‍ സര്‍ക്കിള്‍ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് 26-ന് പാലക്കാട്
വനം വകുപ്പിന്റെ ഈസ്റ്റേണ്‍ സര്‍ക്കിള്‍ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് ആഗസ്റ്റ് 26-ന് രാവിലെ 10.30-ന് പാലക്കാട് റെയില്‍വെ കല്യാണ മണ്ഡപത്തില്‍ നടക്കും. സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തോടനുബന്ധിച്ച് സര്‍ക്കിള്‍ തല അദാലത്തുകള്‍ നടത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഇത്തരത്തിൽ അദാലത്ത്…