ഉമ്മയുടെ കാലടിച്ചോട്ടിലെ സ്വർഗ്ഗം
ഉണ്മയെന്നറിവൂ ഞാൻ
ഉമ്മയെന്ന സത്യം ഗ്രഹിച്ച്
ഉമ്മകൾ നുകരുന്നു ഞാൻ
എന്റെ ശൈശവം, ബാല്യം
എല്ലാമുമ്മയെ കടിച്ചും പാൽ കുടിച്ചും
നോവിച്ചിരിയ്ക്കാമിപ്പോളതെല്ലാം
നോവുമോർമ്മകൾ മാത്രമായ്പോയല്ലോ
അകലെ, ശയ്യാവലംബിയായുമ്മ
ചിന്തയിൽ കണ്ണീർ തൂകി മേവുന്നു
എന്നുമരികിൽ നിന്ന് പരിചരിയ്ക്കാൻ
എന്നുമുള്ളം കൊതിയ്ക്കുന്നു വല്ലാതെ
കണ്ണിനു മുന്നിലില്ലായെങ്കിലും
കണ്ണിലും കരളിലും കനിവിൻ രൂപമുമ്മ
കനവിൽ വന്നുനിന്ന് ചിരി തൂകുമുമ്മ
കരളിൻ ആശ തീരും നാളുമെണ്ണിയിരിപ്പൂ ഞാൻ…
എം.ടി.നുസ്റത്ത് ചുനങ്ങാട്