ഹരിത മോഹങ്ങൾ

ഈ കൽപ്പടവുകളിൽ എൻ
ഈറൻ മോഹങ്ങൾക്കൊപ്പം
ഇട മുറിയാതെ പെയ്തൊഴിഞ്ഞ
ഇടവമാസ കാർമേഘമേ,

എൻ കുപ്പിവളത്താളത്തിലൊഴുകുമീ
സ്ഫടിക സമാന ജലാശയത്തിൽ
നീർ നിറയ്ക്കു നീ മേഘമേ
ധാര മുറിയാതെ അതിലോലം.

കൈത്തലത്തിലെ നീർപ്പളുങ്കുകൾ
ചോർന്നു പോകയാണനുവാദമില്ലാതെ
ഓർത്തു ഞാനീ ഭംഗികൾ
കോർത്തെടുത്തൊരു മാല തീർക്കുവാൻ

ഇഷ്ടമേകുമീ ഹരിത വർണത്തിൽ
ഈ പരിസരം ഏറെ മോഹനം
ഹൃദ്യ മാകുമീ നിമിഷങ്ങൾ അകതാരിലെന്നും നിറഞ്ഞു നിൽക്കട്ടെ…

എം.ടി. നുസ്റത്ത് ചുനങ്ങാട്