പാലക്കാട്: പാലക്കാട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടായി മൂന്നാം തവണയും ടി ഗോപിനാഥനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. എൻ. വിദ്യാധരൻ സെക്രട്ടറി, എ. എസ്. ബേബി വൈസ് പ്രസിഡൻറ്, ഡയറക്ടർമാരായി ,വി. കൃഷ്ണൻ. ആർ . മണികണ്ഠൻ, എൻ.സി. ഷൗക്കത്തലി,ആർ. കൃഷ്ണദാസ്, കെ.വി. വിപിൻ, പി.എസ്. രാമദാസ്, സി.വി. സന്തോഷ് , സുധാവതി ഗംഗാധരൻ ,സുനജ രഘുറാം, സുഭജ ഗംഗാധരൻ എന്നിവരെയും തെരഞ്ഞെടുത്തു .ബസ്സ് ഭവൻ ഹാളിൽ ചേർന്ന തെരഞ്ഞെടുക്കപ്പെട്ടവരുടെ യോഗത്തിൽ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടറും വരണാധികാരിയുമായ ഇ.കാർത്തികേയൻ വിജയികളെ പ്രഖ്യാപിച്ചു.