ശത്രുവാണു പുക
വിറകടുപ്പിലെ പുക
കണ്ണും മൂക്കും എരിയ്ക്കുന്ന പുക
ശ്വാസം മുട്ടിയ്ക്കുന്ന പുക
പ്രാണ വായു കവർന്നെടുക്കുന്ന പുക
പുകയൊഴിവാക്കി മുറിയിലെത്തിയാൽ
ആശ്വാസം തിരഞ്ഞാൽ
അരികിൽ സിഗരറ്റു പുക
കണ്ണും മൂക്കും മനസുമെരിയ്ക്കുന്ന പുക
പ്രിയപ്പെട്ട വിയർപ്പുഗന്ധത്തിൽ കലർന്ന് ശ്വാസം മുട്ടിയ്ക്കുന്ന പുക
ശത്രുവാണ് പുക
പ്രിയപ്പെട്ട ശത്രു…
എം.ടി.നുസ്റത്ത്. ചുനങ്ങാട്.