പാലക്കാട്. കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി (കാൻഫെഡ് )ന്റെ നേതൃത്വത്തിൽ ഉപഭോത്കൃത നിയമത്തിൽ പരിശീലനം നടത്തി. പരിശീലന പരിപാടി ഉത്ഘാടനം ചെയ്ത് ഉപഭോത്കൃത നിയമത്തിന്റെ വിവിധ വശങ്ങളെ കുറിച്ചും പരാതി, അപ്പീൽ സമർപ്പിക്കുന്നതെങ്ങനെ എന്നും, ജില്ലാ ഉപഭോത്കൃത തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ശ്രീ വിനയ് മേനോൻ വിശദീകരിച്ചു.
ഉപഭോത്ക്കാളുടെ അവകാശങ്ങളെക്കുറിച്ചും പഞ്ചായത്തീരാജ് സംവിധാനത്തിൽ
ഉപഭോത്കൃത സമിതിയുടെ പങ്കിനെ കുറിച്ച് കാൻഫെഡ് സെക്രട്ടറി കെ വി.കൃഷ്ണകുമാറും, ഉപഭോത്കൃത തർക്ക പരിഹാരത്തിൽ വിവരാവകാശത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് കാൻഫെഡ് എക്സിക്യൂട്ടീവ് അംഗം ശ്രീ കണ്ണദാസനും സംസാരിച്ചു
ജില്ല ചെയർമാൻ പി.എസ് നാരായണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് കൗൺസിലർ ശശികുമാർ നാരായണൻ പേട്ടക്കാട് ഇ. വി. കോമളം, സന്തോഷ് എം. പട്ടഞ്ചേരി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.