പാലക്കാട്: കേരള ചിത്രകല പരിഷത്ത് പാലക്കാട് ഘടകം മാസംതോറും മുടങ്ങാതെ നടത്തുന്ന കലാശിബിരവും ചിത്രപ്രദർശനവും ഗവൺമെൻറ് വിക്ടോറിയ കോളേജിലെ ഒ .വി. വിജയൻ ഹാളിൽ നടത്തി. പ്രശസ്ത ഇന്ത്യൻ ചിത്രകാരൻ അവിനാഷ് ചന്ദ്ര യുടെ 91 ആം ജന്മ വാർഷിക ദിനമായ ഓഗസ്റ്റ് 28ന് അദ്ദേഹത്തിന് ഒരു ചിത്രാഞ്ജലി ആയി സമർപ്പിച്ചു. ചിത്രകാരനും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എൻ.ജി .ജ്വോൺസ്സൺ ഉദ്ഘാടനം നിർവഹിച്ചു. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയായിരുന്നു ചിത്രപ്രദർശനം . ചിത്രപ്രദർശനത്തിൽ 20 ചിത്രകാരന്മാർ പങ്കെടുത്തു. പ്രസിഡൻറ് സണ്ണി ആന്റണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അബൂ പട്ടാമ്പി, ഗ്രഷറർ ലില്ലി വാഴയിൽ, ജോ. സെക്രട്ടറി ജ്യോതി അശോകൻ, ചിത്രകാരൻ അഫ്സൽ മണ്ണാർക്കാട്, അനിൽ കുമാർ.സി.എച്ച്, രാമചന്ദ്രൻ കാവശ്ശേരി എന്നിവർ സംസാരിച്ചു.