പാലക്കാട്:ഭാരതീയ ജനത പാർട്ടി പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ബൂത്ത് ഭാരവാഹികൾ പങ്കെടുക്കുന്ന നിശാ ശില്പശാല സംസ്ഥാന ട്രഷററും പാലക്കാട് നഗരസഭ വൈസ് ചെയർമാനുമായ അഡ്വ. E.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശൻ വിഷയാവതരണം നടത്തി. ജില്ലാ അധ്യക്ഷൻ കെ.എം. ഹരിദാസ്, മണ്ഡലം പ്രസിഡന്റ് കെ. ബാബു, ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എം. സുനിൽ, പി. പദ്മപ്രകാശ്, മണ്ഡലം വൈസ് പ്രസിഡന്റ് ആർ. ജി. മിലൻ എന്നിവർ സംസാരിച്ചു..