—യു. എ.റഷീദ് പട്ടാമ്പി —
പട്ടാമ്പി:പട്ടാമ്പി നഗരസഭയിൽ
ഹരിതകർമസേനയുടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾ ഊർജ്ജിത മാക്കുന്നതിന്റെ ഭാഗമായി ഹരിതമിത്രം ‘ സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ വാർഡ് തല വിവര ശേഖരണത്തിന് തുടക്കമായി.
നഗരസഭ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി പരിപാടിയുടെ മുൻസിപ്പൽ തല ഉദ്ഘാടനം വാർഡ് 16 ൽ നിർവഹിച്ചു
നഗരസഭ ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എൻ. രാജൻ മാസ്റ്റർ അദ്ധ്യക്ഷനായി.
പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും, സ്ഥാപനങ്ങളിലും നഗരസഭ നിയോഗിച്ചിട്ടുള്ളവർ ക്യൂ ആർ കോഡ് സ്ഥാപിക്കും .
വാർഡ് തല വിവര ശേഖരണം പൂർത്തിയായാൽ സ്മാർട്ട് ഗാർബേജ് ആപ്പ് പ്രവർത്തന സജ്ജമാകും.
ക്യൂ ആർകോഡ് സ്കാൻ ചെയ്യുമ്പോൾ മാലിന്യങ്ങളുടെ ഇനം ,കൈമാറുന്ന അളവ് കൈമാറുന്ന തിയ്യതി,നൽകിയ യൂസർഫി , യൂസർഫീയോ മാലിന്യമോ നൽകാത്ത ഉടമകളുടെ വിവരങ്ങൾ , എന്നിവ ലഭിക്കും.
ഹരിതകർമസേന പ്രവർത്തകരുടെ പെരുമാറ്റം എന്നിവ രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ആപ്പിൽ ഉണ്ടാവും.
ഗുണഭോക്താക്കൾക്ക് സേവനം ആവശ്യപ്പെടാനും പരാതികൾ അറിയിക്കാ നും വരിസംഖ്യ അടക്കുന്നതിനു മൊക്കെ ആപ്പ് വഴി സാധ്യമാകും .
വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ പി. ആനന്ദവല്ലി,നഗരസഭ സെക്രട്ടറി നാസിം.ഇ,ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് ഇഖ്ബാൽ കെ, ജെ.എച്ച്. ഐ കിരൺ എന്നിവർ പങ്കെടുത്തു.