അയ്യൻ‌കാളി സെമിനാർ

പാലക്കാട്: കേരള കോൺഗ്രസ്‌ എം സംസ്കാരവേദി സംസ്ഥാന കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തി യോട് അനുബന്ധിച്ച് ” ദളിത് ജനത അയ്യങ്കാളിക്ക് മുൻപും പിൻപും ” എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നു. എം ജയറാം ഐആർഎസ് പ്രബന്ധം അവതരിപ്പിക്കും. തിരുവനന്തപുരം കേരള കോൺഗ്രസ്‌ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ആഗസ്റ്റ് 29 വൈകിട്ടു 4 മണിക്ക് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. വേദി സംസ്ഥാന പ്രസിഡണ്ട്  ഡോ വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും. സഹായദാസ് നാടാർ, അഡ്വ മനോജ് മാത്യു, അഡ്വ കാട്ടാക്കട അനിൽ, കാലടി ബാലചന്ദ്രൻ, ഡോ ജേക്കബ് സാംസൺ, ഡോ. ജോയി ഉഴമലക്കൽ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുമെന്ന്  സംഘാടക സമിതി കൺവീനർ  രാജേന്ദ്രൻ കല്ലേപ്പുള്ളി അറിയിച്ചു. തുടർന്ന് നടക്കുന്ന കവിയരങ്ങ്  പൊഴിയൂർ രാജൻ ഉദ്ഘാടനം ചെയ്യും.