നീല വെള്ള റേഷൻ കാർഡുകൾക്കുള്ള രണ്ട് കിലോ വീതമുള്ള ആട്ട വിതരണം നിലച്ചതായി കടയുടമകൾ
നെന്മാറ: ഓണത്തോട് അനുബന്ധിച്ച് നീല, വെള്ള കാർ ഉടമകൾക്ക് 10 കിലോ സ്പെഷ്യൽ അരിവിതരണം നടത്തുമെന്ന് സർക്കാർ പ്രഖ്യാപനം ഉണ്ടായെങ്കിലും കാർഡുടമകൾക്ക് നൽകുന്നതിനായി റേഷൻ കടകളിൽ സപ്ലൈകോ അരി എത്തിക്കാത്തതിനാൽ റേഷൻ കട ഉടമകളും കാർഡ് ഉടമകളും തമ്മിൽ ബഹളത്തിന് വഴിയൊരുക്കുന്നു. വാങ്ങിയ റേഷൻ സാധനങ്ങളുടെ ബില്ലിനു ചുവട്ടിൽ ബാക്കി ഇനം അളവ് എന്ന സ്ഥലത്ത് സ്പെഷ്യൽ അരി 10 കിലോ എന്ന് രേഖപ്പെടുത്തിയ ബിൽ നൽകുന്നതാണ് കാർഡ് ഉടമകളും റേഷൻ കടക്കാരും തമ്മിൽ ബഹളത്തിന് വഴി വയ്ക്കുന്നത്. റേഷൻ കടകളിൽ മറ്റ് ഗുണഭോക്താക്കൾക്ക് നൽകുന്നതിനുള്ള വിവിധ ഇനം അരി കടകളിൽ സ്റ്റോക്ക് ഉള്ളതാണ് റേഷൻ കടക്കാർ വിതരണം നൽകാതെ കാർഡ് ഉടമകളെ ചുറ്റിക്കുന്നതായി ആക്ഷേപം ഉയരാൻ കാരണം.
കഴിഞ്ഞ രണ്ടുമാസമായി നീല വെള്ള റേഷൻ കാർഡുകൾക്കുള്ള രണ്ട് കിലോ വീതമുള്ള ആട്ട വിതരണം നിലച്ചതായും കടയുടമകളും , ലഭിക്കുന്നില്ലെന്ന് കാർഡ് ഉടമകളും പരാതിപറയുന്നു. എന്നാൽ മറ്റു വിഭാഗക്കാർക്ക് ആട്ട വിതരണം ചെയ്യുന്നുണ്ട്.