കൈപ്പറമ്പിൽ കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം വീണു; മരം മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു

കേച്ചേരി: കൈപ്പറമ്പിൽ കെഎസ്ആർടിസി ബസിനു മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണു. ഇന്ന് ഉച്ചക്ക് 12.30 യോടെയാണ് അപകടമുണ്ടായത്.

കുന്നംകുളം ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിനു മുകളിലേക്കാണ് മരം കടപുഴകി വീണത്.