സ്പെഷ്യൽ സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ നടപടിക്രമം 2022: നവംബർ ഒമ്പത് മുതൽ

പാലക്കാട്:
ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിശകില്ലാത്തതും സമ്പൂർണ്ണവുമായ ഫോട്ടോ പതിപ്പിച്ച വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് സ്പെഷ്യൽ സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ നടപടിക്രമം 2022 നവംബർ ഒമ്പത് മുതൽ ആരംഭിക്കും.

വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കുന്നതിന് നിലവിലുള്ള യോഗ്യത തീയതിയായ ജനുവരി ഒന്നിന് പുറമേ ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ തീയതികൾ കൂടി പ്രാബല്യത്തിൽ വരുത്തി ഉത്തരവായി. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് നിലവിൽ 17 വയസ്സ് കഴിഞ്ഞവർക്കും പ്രസ്തുത യോഗ്യതാ തീയതികളിൽ 18 വയസ്സ് പൂർത്തിയാകുന്നവർക്കും മുൻകൂറായി നവംബർ ഒമ്പത് മുതൽ ഫോറം ആറിൽ അപേക്ഷ നൽകാം. ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് തീയതികൾ 18 വയസ്സ് പൂർത്തീകരിക്കുന്ന മുറയ്ക്ക് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതാണെന്ന് ഡെപ്യൂട്ടി കലക്ടർ(ഇലക്ഷൻ) അറിയിച്ചു.