പാലക്കാട്: ഉച്ച ഭക്ഷണം നൽകൽ പ്രധാന അദ്ധ്യാപകരുടെ മാത്രം ബാധ്യതയായി സർക്കാർ കണക്കാക്കരുതെന്ന് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ . നിർദ്ദേശങ്ങളും മാനദണ്ഡങ്ങളുമല്ലാതെ സാമ്പത്തികമൊ അടിസ്ഥാന സൗകര്യമൊ സർക്കാർ ഒരുക്കുന്നില്ലെന്നും G സുനിൽകുമാർ , ഉച്ച ഭക്ഷണ പദ്ധതിക്കാവശ്യമായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ കല ട്രേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജി. സുനിൽകുമാർ ,വിദ്യാലയത്തിലെ ഉച്ചഭക്ഷണ പദ്ധതിയെ കൈയ്യൊഴിയുന്ന രീതിയാണ് സർക്കാർ സ്വീകരിക്കുന്നത് , ഈ മേഖലയിലെ നിരവധി പ്രശ്നങ്ങൾ നിരവധി തവണ മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമില്ല. ഒരോ മാസം കഴിയുന്തോറും പ്രധാന അധ്യാപകരുടെ സാമ്പത്തിക ബാധ്യത വർദ്ധിച്ചു വരുകയാണ്, മാസങ്ങളുടെ കുടിശിക തരാനിരിക്കെയാണ് വീണ്ടും സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന നിർദ്ദേശങ്ങൾ അടിച്ചേൽപ്പിക്കുന്നത് , രാഷ്ട്രീയ താൽപര്യം സംരക്ഷിക്കുന്നതു കൊണ്ടാണ് മറ്റ് അദ്ധ്യാപക സംഘടനകൾ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതെന്നും ജി. സുനിൽകുമാർ പറഞ്ഞു. ജില്ല പ്രസിഡണ്ട് പവിത്രൻ അദ്ധ്യക്ഷത വഹിച്ചു , ജില്ല സെക്രട്ടറി അനിൽകുമാർ, കുഞ്ഞുണ്ണി, തുളസി മാസ്റ്റർ, ജ്യോതി, പ്രേമി , സിദ്ദിഖ്, റജി, രാമചന്ദ്രൻ , ജബാർ എന്നിവർ സംസാരിച്ചു