പാലക്കാട്:കേരള ഇലക്ടിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ (കെ ഇ ഒ എഫ്) പാലക്കാട് ജില്ലാ ജനറൽ ബോഡിയും യാത്രയയപ്പും വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് വിതരണവും നടത്തി. യോഗം എ ഐ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി എൻ.ജി.മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു.
കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡൻറ് കെ.പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.വിനോദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കേരള ഇലക്ടിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി) സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് കെ.ആർ മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി.
ഓർ ഗൈനൈസിംഗ് സെക്രട്ടറി പി.പി.സേതുമാധവൻ വിരമിച്ചവർക്കുള്ള ഉപകര സമർപ്പണവും, മികച്ച വിജയം നേടയിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം സമർപ്പണം സംസ്ഥാന എക്സിക്യുട്ടിവ് അംഗം ബാബു പോൾ മാവേലി യും നിർവഹിച്ചു. ജില്ലാ അസി.സെക്രട്ടറി മുഹമ്മദ് മുസ്തഫ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ വി.ചന്ദ്രൻ,കെ.ആർ.ദിനേശ് കുമാർ, കെ.കെ.ശശികുമാർ, കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന എക്സിക്യുട്ടിവ് അംഗം എം.സി.ആനന്ദൻ, ജില്ലാ അദ്ധ്യക്ഷൻ മണി കുളങ്ങര, ഐ ടി യു സി, അസിസ്റ്റൻറ് സെക്രട്ടറി എം.ഹരിദാസ്, പി.വേണുഗോപാലൻ, കെ.രാജേശ്വരി, വി.രാധാകൃഷ്ണൻ, ലതിക, കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.