പാലക്കാട്:കുരുന്നുകളെ സംരക്ഷിക്കുന്ന ക്രഷെ സംവിധാനത്തോട് കേന്ദ്ര സർക്കാറിന്റെ അവഗണന തുടരുകയാണെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. അച്ചുതൻ , ക്രഷെ ജീവനക്കാരുടെ ആനുകൂല്യങൾ കാലോചിതമായി പരിഷ്കരിക്കണമെന്നും ടി.കെ. അച്ചുതൻ ആവശ്യപ്പെട്ടു. ക്രഷെ വർക്കേഴ്സ് & എപ്ലോയിസ് യൂണിയൻ സി ഐ ടി യു കലട്രേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ലാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി .കെ.അച്ചുതൻ . ക്രഷെ അദ്ധ്യാപികക്ക് 4000 രൂപയും ആയക്ക് 2000 രൂപയുമാണ് വേതനം . ഇത് തന്നെ കൃത്യമായി ലഭിക്കുന്നില്ല.
വേതന ഇനത്തിൽ മാസങ്ങളുടെ കുടിശ്ശികയാണ് വരുത്തിയിട്ടുള്ളത്. ക്രഷെ സംവിധാനത്തിന് 60% കേന്ദ്ര സർക്കാരും 40% സംസ്ഥാന സർക്കാരുമാണ് നൽകുന്നത് ഒരു കുട്ടിയുടെ നിത്യചെലവിന് 12 രൂപ മാത്ര മാണ് നൽകുനത് ഇതും പരിഷ്ക്കരിക്കപ്പെടണം, ഇ എസ് ഐ, പി എഫ്തുടങ്ങിയ അനുകൂലങ്ങളും അനുവദിക്കണമെന്നും ടി.കെ. അച്ചുതൻ പറഞ്ഞു. ജില്ല പ്രസിഡണ്ട് ലീലാവതി അദ്ധ്യഷത വഹിച്ചു , പത്മിനി ടീച്ചർ, വൃന്ദ എന്നിവർ സംസാരിച്ചു