പാലക്കാട്: കോമൺവെൽത്ത് ഗെയിംസിൽ ലോങ്ങ്ജമ്പിൽ
വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ എം. ശ്രീശങ്കറിനെ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ആദരിച്ചു. ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്. റഹ്മാൻ ഉപഹാരം കൈമാറി. ജില്ല വൈസ് പ്രസിഡന്റ് റഷാദ് പുതുനഗരം,അബ്ദുൽ റഹ്മാൻ, ഷാജഹാൻ, ത്വാഹ മുഹമ്മദ്, ശ്രീശങ്കറിന്റെ കോച്ചും പിതാവുമായ എസ്.മുരളി, അമ്മ കെ.എസ് ബിജിമോൾ എന്നിവർ സന്നിഹിതരായി.