ചിത്രങ്ങളുടെ പ്രദർശനവും, ചിത്രകാരനെ ആദരിക്കലും

മലമ്പുഴ:
കെ എസ് എസ്പിയു മലമ്പുഴ ബ്ലോക്ക് സാംസ്കാരികസമിതിയുടെ ആഭിമുഖ്യത്തിൽ മരുതറോഡ് യൂണിറ്റ് ട്രഷററും എഴുത്തുകാരനും ചിത്രകലാകാരനുമായ ടി.വി നാരായണൻ കുട്ടിയുടെ ചിത്രകലാപ്രദർശനം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 21 രാവിലെ 10 മണിക്ക് മരുതറോഡ് പെൻഷൻ ഹാളിൽ (പാലക്കാട് ചന്ദ്രനഗർ പാർവ്വതി കല്യാണ മണ്ഡപത്തിനു എതിർ വശം) ഒരുക്കിയ പ്രദർശനം എ. പ്രഭാകരൻ എം എൽ എ ഉദ്ഘാടനം ചെയ്യും.

മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ ആദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ ഒറ്റപ്പാലം എൻ എസ് എസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസറും ചലച്ചിത്ര നിരൂപകനുമായ ശ്രീ എസ്. ഹരിനാരായണൻ ബി.എസ് വേണുഗോപാലിന്റെ ‘ നിറങ്ങളെ പ്രണയിക്കുന്ന നാരായണൻ കുട്ടി എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം നിർവ്വഹിക്കും. കെ.എസ് എസ് പി യു സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ ആർ.എ.ഉണ്ണിത്താൻ നാരായണൻ കുട്ടിക്ക് ഉപഹാരം നൽകി ആദരിക്കുകയും സംസ്ഥാനകമ്മിറ്റി അംഗം ശ്രീ എം. രാമകൃഷ്ണൻ പൊന്നാട അണിയിക്കുകയും ചെയ്യും .സംസ്ഥാന കമ്മിറ്റി അംഗം .എം. ലക്ഷ്മിക്കുട്ടി പാലക്കാട് ജില്ലാ പ്രസിഡന്റ് .സി.എസ് സുകുമാരൻ മാസ്റ്റർ . ജില്ലാ സെക്രട്ടറി പി.എൻ മോഹൻദാസ് . ജില്ലാ ട്രഷറർ കെ.കെ സതീശൻ ജില്ല വൈ.പ്രസിഡന്റ് കെ. രാധാദേവി മലമ്പുഴ ബ്ലോക്ക് പ്രസിഡന്റ് വി.കെ മണികണ്ഠൻ . ബ്ലോക്ക് സെക്രട്ടറി പി.വി ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും ടി.വി നാരായണൻ കുട്ടി ആദരവിനു മറുമൊഴിയും മലമ്പുഴ ബ്ലോക്ക് സാംസ്കാരിക സമിതി കൺവീനർ ബി.എസ് വേണുഗോപാൽ സ്വാഗതവും
സംഘാടക സമിതി കൺവീനർ പി.എസ് സൈനുദ്ദീൻ നന്ദിയും പറയും.