ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനമായ ചതയ ദിനാഘോഷത്തിന് തുടക്കം കുറിച്ച് എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് പതാക ദിനമായി ആചരിച്ചു. പാലക്കാട് യൂണിയൻ ഓഫീസിനു മുന്നിൽ എസ്എൻഡിപി യോഗം പാലക്കാട് യൂണിയൻ സെക്രട്ടറി കെ. ആർ ഗോപിനാഥ് പതാക ഉയർത്തി . യൂണിയൻ പ്രസിഡൻറ് ആർ. ഭാസ്കരൻ, യോഗംഡയറക്ടർമാരായ അഡ്വ: കെ രഘു , ജി. രവീന്ദ്രൻ , പി. മുരുകൻ, വനിതാ സംഘം യൂണിയൻ ഭാരവാഹികളായ പ്രേമകുമാരി ശിവദാസ്, പത്മാവതി പ്രഭാകരൻ, ജ്യോതി ഉണ്ണികൃഷ്ണൻ , യൂത്ത് മൂവ്മെൻറ് കേന്ദ്ര കമ്മിറ്റി അംഗം പ്രജീഷ് പ്ലാക്കൽ , ശാഖാ ഭാരവാഹികളായ എ.ശിവദാസൻ , സത്യൻ എന്നിവർ പങ്കെടുത്തു. യൂണിയൻ കീഴിലുള്ള വിവിധ ശാഖാ യോഗങ്ങളിലും പതാക ദിനം ആചരിച്ചു.