തകർന്ന പാലം: സി.പി.ഐ.എം പ്രതിഷേധം സംഘടിപ്പിച്ചു

പാലക്കാട്: ജൈനിമേട്,കുമാരസ്വാമി കോളനിയിലെ പാലം തകർന്നിട്ട് നാല് വർഷമായി ട്ടുംതിരിഞ്ഞു നോക്കാത്ത എം.എൽ.എയുടെയും നഗരസഭയുടെയും നടപടിയ്ക്കെതിരെ സി.പി.ഐ.എം ജൈനിമേട് ,വടക്കന്തറ സൗത്ത് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

2018-ലെ പ്രളയത്തിൽ കൈവരികളെല്ലാം തകർന്ന് അപകടാവസ്ഥയിലുള്ള കുമര സ്വാമി കോളനിയിലെ പാലത്തിൽ സി.പി.ഐ.എം പ്രവർത്തകർ കവുങ്ങ് പാളികൾ കൊണ്ട് താത്ക്കാലികമായി കൈവരികൾ നിർമ്മിച്ചു കൊണ്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത് .തുടന്ന് പാലത്തിന് സമീപം നടന്ന പ്രതിഷേധ യോഗം സി.പി.ഐ.എം ഏരിയ സെക്രട്ടറി കെ.കൃഷ്ണൻ കുട്ടി ഉത്ഘാടനം ചെയ്തു. കുമാര സ്വാമി കോളനിയിലെ പാലത്തിന്റെ പ്രവർത്തനോത്ഘാടനം നടത്തി പോയ എം.എൽ.എയും നഗരസഭയും പാലത്തിന് അനുവദിച്ച ഫണ്ട് എവിടെ പോയി എന്ന് മറുപടി പറയണമെന്നും ഏരിയ സെക്രട്ടറി കെ.കൃഷ്ണൻ കുട്ടി പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ഏരിയ സെന്റർ അംഗങ്ങളായ വി.സുരേഷ്, അജിത്ത് സക്കറിയ, സി.പി.ഐ.എം ഒലവക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ദിലീപ് എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം നസീർ ( മോനു )അധ്യഷത വഹിച്ചു. ജൈനിമേട് ബ്രാഞ്ച് സെക്രട്ടറി അസീസ് സ്വാഗതവും വടക്കന്തറ സൗത്ത് ബ്രാഞ്ച് സെക്രട്ടറി ഷൈജു നന്ദിയും പറഞ്ഞു.