—- യു.എ.റഷീദ് പാലത്തറ ഗേറ്റ് –
പട്ടാമ്പി | പൗരപ്രമുഖനും മുസ്ലിം ലീഗ് പരുതൂർ മുതിർന്ന നേതാവുമായിരുന്ന കൊടുമുണ്ട വി പി കുഞ്ഞിപ്പു സാഹിബിന്റെ നിര്യാണത്തോടെ നാടിന് നഷ്ടമായത് നാട്ടു നന്മകളിൽ നിറസാന്നിധ്യമായ പൗരപ്രമുഖനെ. കാൽ നൂറ്റാണ്ടിലേറെ കാലം പൊരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ച അദ്ദേഹം നാടിന്റെ വിവിധ സാമൂഹിക ജീവകാരുണ്യ പ്രവർത്തനമണ്ഡലങ്ങളിൽ സദാസജീവമായിരുന്നു. പരുതൂർ പഞ്ചായത്തിലെ മുസ്ലിംലീഗിന്റെ വളർച്ചയിൽ ഒരു പങ്ക് അദ്ദേഹത്തിന്റെതായിരുന്നു. സമൂഹത്തിൽ ദൈന്യത അനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാൻ അദ്ദേഹം എന്നും മുന്നിൽനിന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനടുത്ത് അദ്ദേഹത്തിന്റെ ശ്രമഫലമായി പരുതൂർ പഞ്ചായത്തിൽ 20 ഓളം കാരുണ്യഭവങ്ങൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്. രോഗികൾ, അനാഥർ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ ആ സ്നേഹവയ്പുകൾ അനുഭവിച്ചറിഞ്ഞവരാണ്. പാണക്കാട് കൊടപ്പനക്കൽ തറവാടുമായി അദ്ദേഹം കാത്തുസൂക്ഷിച്ച അഭേദ്യമായ ബന്ധം സമൂഹത്തിന്റെ പൊതുമണ്ഡലത്തിൽ അദ്ദേഹത്തിന്റെ മാതൃകാ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്നു. അദ്ദേഹത്തിന്റെ വിയോഗം അറിഞ്ഞ് വെള്ളിയാഴ്ച രാത്രി 8 മണി മുതൽ വസതിയിലേക്ക് ഒഴുകിയെത്തിയ വിവിധ തുറകളിലെ വൻ ജനാവലി അദ്ദേഹത്തിന്റെ പൊതുജീവിതത്തിന്റെ ജനസമ്മതി സൂചിപ്പിക്കുന്നു.
പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ, എം എ സമദ് (മുൻ യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ), സി എ എം എ കരീം സാഹിബ് (മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി ), മരക്കാർ മാരായമംഗലം (ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ), സിദ്ദിഖലി രാങ്ങാട്ടൂർ പി ഇ എ സലാം മാസ്റ്റർ (മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ), കെ മുഹമ്മദ് (ആനക്കര പഞ്ചായത്ത് പ്രസിഡന്റ് ), പി ബാലൻ ( പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് ), എൻ പി വിനയ കുമാർ (ജില്ലാ കമ്മിറ്റി അംഗം ), ഡോ ഹുറൈർ കുട്ടി, പി എം മുസ്തഫ തങ്ങൾ (യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ), എസ് എം കെ തങ്ങൾ (മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് ), പി എം മുനീബ് ഹസ്സൻ (യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ), പി കെ ചെല്ലുകുട്ടി (സി പി എം എൽ സി സെക്രട്ടറി ), ബാല ഗോപാലൻ (ദളിദ് ലീഗ് ജില്ലാ ട്രഷറർ ), കെ ടി എ ജബ്ബാർ (പാലക്കാട് ജില്ലാ , ഉമ്മർ അറക്കൽ ( മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ), എ പി സബാഹ് (മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ), അഡ്വ : മുഹമ്മദ് അലി മാറ്റാംതടം (മുസ്ലിംലീഗ് പാലക്കാട് ജില്ലാ സെക്രട്ടറി ), അഡ്വ :കെസി സൽമാൻ( മുസ്‌ലിം യൂത്ത്ലീഗ് ദേശീയ കമ്മിറ്റി അംഗം ), കളത്തിൽ അബ്ദുള്ള (മുസ്ലിംലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ് ), ജി എം സലാഹുദീൻ ഫൈസി , സയ്യിദ് പി കെ ഇമ്പിച്ചി കോയ തങ്ങൾ പഴയ ലെക്കടി , സയ്യിദ് അബദുറഹ്മാൻ മുത്തു തങ്ങൾ വല്ലപ്പുഴ ,ടി കെ നിഷാദ് സലഫി , എം മുസ്തഫ സലഫി , സി എം ബഷീർ ഫൈസി ആനക്കര, ടി കെ മുഹമ്മദ് കുട്ടി ഫൈസി, കെ പി മുഹമ്മദ് അലി (ഖത്തർ കെഎംസിസി സംസ്ഥാന ട്രഷറർ ), ഇ ടി കുഞ്ഞു മുഹമ്മദ് മുസ്‌ലിയാർ പൈലിപ്പുറം, കമ്മുകുട്ടി എടത്തോൾ (പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ ), പി കെ എം ഷഫീഖ് (msf പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ), എം എസ് നാസർ (പാലക്കാട് ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി ), കെ പി വാപ്പുട്ടി, ടി പി ഷാജി (പട്ടാമ്പി നഗരസഭ വൈസ് ചെയര്മാൻ ) തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ള പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.
ഇന്ന് 11:30ന് പടിഞ്ഞാറെ കൊടുമുണ്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം നടന്നു. ഇന്ന് ഉച്ചയ്ക്ക് 1:30ന് കൊടുമുണ്ട ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ മുസ്ലിംലീഗ് പരിതൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുശോചനയോഗത്തിൽ വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികൾ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചു.