മഴത്ത് കെ.എസ്.ആർ.ടി.സി. ബസ്റ്റാൻ്റിലെത്തിയവർ ദുരിതത്തിലായി

പാലക്കാട്: കെ.എസ്.ആർ.ടി.സി.ബസ്റ്റാൻ്റിലെത്തുന്നവർ മഴയത്ത് നനഞ്ഞു കുതിർന്നു . കയറി നിൽക്കാനൊരിടം കൃത്യമായില്ല. മാത്രമല്ല ബസ്സുകൾ ട്രാക്കിൽ കിടക്കുന്നത് ഏത് ഭാഗത്തേക്കാണെന്ന് കൃത്യമായി മാർഗ്ഗരേഖയില്ലാത്തതും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി. ഇന്ന് പി.എസ്.സി.പരീക്ഷയുണ്ടായിരുന്നതിനാൽ വിവിധ ഗ്രാമങ്ങളിൽ നിന്നു വന്ന ഉദ്യാഗാർത്തികളും സ്റ്റാൻ്റിനകത്ത് മഴയെ വക വെക്കാതെ നെട്ടോട്ടമായിരുന്നു. പരീക്ഷ തുടങ്ങുന്നതിനു അര മണിക്കൂർ മുമ്പെങ്കിലും പരീക്ഷ സെൻററിൽ എത്തിച്ചേരാനുള്ള തത്രപ്പാടായിരുന്നു അവർക്ക് .

പാലക്കാട് നഗരത്തിലെ അശാസ്ത്രീയമായ ട്രാഫിക്ക് സംവിധാനം നഗരത്തിൽ ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്.പലയിടത്തും സിഗ്നൽ സംവിധാനം ശരിയാം വിധം പ്രവർത്തിക്കുന്നില്ല.കേടുവന്ന സിഗ്നൽ ലൈറ്റുകൾ നന്നാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സുൽത്താൻ പെട്ട സിഗ്നലിൻ്റെ ഭാഗത്ത് വൺവേ ആക്കിയപ്പോൾ ഹെഡ് പോസ്റ്റോഫീസ് പരിസരത്തു നിന്നും ജി.ബി.റോഡിൽ നിന്നും ഒരേ സമയമാണ് കൊയമ്പത്തൂർ റോഡിലൂടെ വാഹനങ്ങൾ സ്റ്റേഡിയത്തേക്കു് പോകുന്നത്. ഇത് പലപ്പോഴും വാഹനങ്ങൾ തമ്മിൽ ഉരസൽ ഉണ്ടാകാൻ കാരണമാകാറുണ്ട്. മാത്രമല്ല യു ടേൺ എടുക്കുന്നത് അവിടെ ഡ്യൂട്ടിയിലുള്ള പോലീസ് ശ്രദ്ധിക്കാത്തതും ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നതായി പരാതി ഉയർന്നിരിക്കയാണ്. ട്രാഫിക്ക സംവിധാനം പുന:പരിശോധിക്കണമെന്ന ആവശ്യവും ശക്തമായിരിക്കയാണ്.