കനത്ത മഴയിൽ വീട് തകർന്നു

നെന്മാറ: കനത്ത മഴയെ തുടർന്ന് വിത്തനശ്ശേരി നെന്മാറപ്പാടത്ത് വീട് തകർന്നു വീണു. കിഴക്കേകളത്തിൽ ദിനേഷിൻ്റെ ഓടിട്ട വീടാണ് നിലംപൊത്തിയത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. മേൽപ്പുരയും ചുമരുകളും വീണു. കഴുക്കോലുകളും ഓടുകളും പൂർണമായും തകർന്നു. ശബ്ദം കേട്ടതോടെ വീട്ടിലുണ്ടായിരുന്ന ദിനേഷും ഭാര്യ നീതു മക്കളായ അനാമിക,അവിനാഷ്, സഹോദരൻ സുരേഷ് എന്നിവർ വീട്ടിന് പുറത്തേക്കോടിയതിനാൽ അപകടമുണ്ടായില്ല. വില്ലേജ് അധികൃതരും ജനപ്രതിനിധികളും സംഭവ സ്ഥലത്തെത്തി.