സോണിയാ ഗാന്ധിയെ സ്ഥിരം വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല.

മലപ്പുറം : സോണിയാ ഗാന്ധിയെ നിരന്തരം വേട്ടയാടുന്ന ബി ജെ പി നയം അംഗീകരിക്കാനാവില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി എം എല്‍ എ പറഞ്ഞു. ഇ ഡി യെ ഉപയോഗിച്ച് പാര്‍ലിമെന്റ് നടക്കുമ്പോള്‍ വരെ സോണിയാ ഗാന്ധിയെ ആക്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തികച്ചും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ കോണ്‍ഗ്രസ് എടുക്കുന്ന എന്തു തീരുമാനത്തിനൊപ്പവും മുസ്ലീം ലീഗുണ്ടാവുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.