ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് മെറിറ്റ് ഈവനിംഗ് 2022 സംഘടിപ്പിച്ചു. ഒറ്റപ്പാലം സംഗമം ഓഡിറ്റോറിയത്തിൽ നടന്ന മെറിറ്റ് ഈവനിംഗ് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം എം.എൽ.എ.അഡ്വ.കെ.പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു.
ലെക്കിടി കുഞ്ചൻ സ്മാരക ചെയർമാൻ സി.പി.ചിത്രഭാനു, ബാങ്ക് വൈസ് ചെയർമാൻ പി.എം.ദേവദാസ്, ബാങ്ക് സി.ഇ.ഒ. കെ.പി.ശങ്കരനാരായണൻ എന്നിവർ ആശംസകൾ അറിയിച്ചു. ബാങ്കിൻ്റെ പ്രവർത്തന പരിധിയിലെ സർക്കാർ, എയിഡഡ് മേഖലയിലെ സ്കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച 280 പേരെയാണ് പ്രൊഫിഷ്യൻസി പ്രൈസും, മൊമെൻമെൻണ്ടോയും നൽകി അനുമോദിച്ചത്. ഒരു സ്ക്കൂളിൽ നിന്ന് ഒരു കുട്ടി വീതം ബാങ്ക് പരിധിയിലെ സ്കൂളുകളിൽ നിന്ന് ഒൻപതാം ക്ലാസ്സിലെ പഠനത്തിൽ മികവു പുലർത്തുന്നതും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ 15 കുട്ടികൾക്ക് സ്കോളർഷിപ്പും വിതരണം ചെയ്തു. ബാങ്ക് ചെയർമാൻ ഐ.എം.സതീശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാങ്ക് ജനറൽ മാനേജർ സി.പി.സരോജിനി നന്ദി പറഞ്ഞു. കേരള ബാങ്ക് ഏർപ്പെടുത്തിയ കേരളത്തിലെ മികച്ച ഒന്നാമത്തെ അർബൻ ബാങ്കിനുള്ള പുരസ്ക്കാരം ലഭിച്ച ബാങ്കാണ്, ഒറ്റപ്പാലം കോ- ഓപ്പറേറ്റീവ് അർബൻ ബാങ്ക്.