ഓറിയന്റേഷൻ ക്ലാസ്സ് നടത്തി

നെന്മാറ : പി എസ് എസ് പി യുടെ നേതൃത്വത്തിൽ വീട്ടമ്മമാർക്കായുള്ള ബാഗ് നിർമ്മാണം, തുന്നൽ പരിശീലനത്തിന്റെയും മുന്നോടിയായുള്ള ഓറിയന്റേഷൻ ക്ലാസ് നെന്മാറ ക്രിസ്തുരാജ് ദേവാലയ വികാരി ഫാദർ റെജി പെരുംമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. നെന്മാറ ക്രിസ്തുരാജ് ദേവാലയ ഹാളിൽ നടന്ന പരിപാടിയിൽ പി എസ് എസ് പി രൂപത അസിസ്റ്റൻറ് ഡയറക്ടർ ഫാദർ ക്രിസ്റ്റ് കോഴിക്കാട്ടിൽ അധ്യക്ഷനായി. കെ എൽ എം രൂപത ആനിമേറ്റർ സിസ്റ്റർ ജൂലിയറ്റ് (എഫ് സി സി ), ജോയ് അറക്കൽ, മേരിക്കുട്ടി ദേവസ്യ,ജെനി തുടങ്ങിയവർ പ്രസംഗിച്ചു. പടം : പിഎസ്എസ് പി യുടെ നേതൃത്വത്തിൽ നടന്ന ഓറിയന്റേഷൻ ക്ലാസ് നെന്മാറ ക്രിസ്തുരാജ ദേവാലയ വികാരി ഫാദർ റെജി പെരുംമ്പിള്ളിൽ ഉദ്ഘാടനം ചെയ്യുന്നു.