പെരിങ്ങൽകുത്ത് സാമിൻ്റെ സ്ലൂയിഡ് ഗൈയ്റ്റ് ഉടൻ തുറക്കും.

തൃശൂർ : പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ നാലാമത്തെ സ്ലൂയിസ് ഗേറ്റ് കൂടി ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ മുമ്പായി തുറക്കും. തമിഴ്‌നാട്ടിലെ പറമ്പിക്കുളം, തുണക്കടവ് ഡാമുകളില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് 16050 ക്യുസെക്‌സ് ആയി ഉയരുകയും വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണിത്.
ചാലക്കുടി പുഴയിലെ ജല നിരപ്പ് അപകട നിലയിലേക്ക് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവര്‍ അടിയന്തരമായി മാറിത്താമസിക്കണം. 2018ല്‍ ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണം.