ആലപ്പുഴ:ചക്കുളത്തുകാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പ് കാർഷിക വികസന- കർഷക ക്ഷേമ മന്ത്രി പി. പ്രസാദ് സന്ദർശിച്ചു. ക്യാമ്പില്‍ കഴിയുന്നവരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തലവടി ഗ്രാമ പഞ്ചായത്തിലെ 15 കുടുംബങ്ങളിലെ 24 പേരാണ് ഈ ക്യാമ്പിലുള്ളത്.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, തലവടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കൊച്ചുമോൾ ഉത്തമൻ, ജോജി ജെ. വൈലോപ്പള്ളി, വിനോദ് പി. മത്തായി, കുട്ടനാട് തഹസിൽദാർ എസ്. അൻവർ, ഡെപ്യുട്ടി തഹസിൽദാർ എസ്. സുബാഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.