ചിറ്റൂർ: ഹർത്താൽ ദിനത്തിൽ പെരുമാട്ടി സർവീസ് സഹകരണ ബാങ്ക് പോലീസ് സംരക്ഷണത്തിൽ പ്രവർത്തിച്ചത് കഴിച്ച ചോറിന് നന്ദികാട്ടലായിരുന്നുവെന്ന് ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ. പെരുമാട്ടി ബാങ്കിൻ്റെ ഹെഡ് ഓഫീസിലും ബ്രാഞ്ച്ലും പോലീസിനെ നിർത്തി പ്രവർത്തനം നടത്തി.
കോൺഗ്രസിൻ്റെ ഹർത്താലിനോട് അതിശക്തമായി വിയോജിച്ചുവെന്ന് തമിഴ്നാടിനെ അറിയിക്കാനുള്ള നീക്കമായിരുന്നു ഇത് . ജനതാദൾ (എസ്) ൻ്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൻ്റെ ഇത്തരം പ്രവർത്തനങ്ങളോട് സി.പി.എമ്മിൻ്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണം. ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കുന്നതു വരെ കോൺഗ്രസ് സമരവുമായി മുന്നോട്ടു പോകുമെന്നും സുമേഷ് അച്യുതൻ അറിയിച്ചു.