ന്യൂദൽഹി: കേരളത്തിലെ ആദിവാസി മേഖലയിൽ നടന്ന കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള വിവിധ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര പട്ടിക വർഗ മന്ത്രി അർജുൻ മുണ്ട. ആദിവാസി മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനു ബിജെപി സംസ്ഥാന കമ്മിറ്റി നിയോഗിച്ച സംഘത്തിന്റെ റിപ്പോർട്ട് കൈപ്പറ്റിയ ശേഷം സംസാരിക്കുകയായിരുന്നു അർജുൻ മുണ്ട. ഇതിനായി കേന്ദ്ര സംഘം ആദിവാസി മേഖലകൾ സന്ദർശിക്കും.
ഇന്ന് (ബുധൻ) കേന്ദ്ര മന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലാണ് കേരള ബിജെപി സംഘം കേന്ദ്ര മന്ത്രിയെ സന്ദർശിച്ചത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെഎസ് രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി യും ബിജെപി പഠന സംഘത്തിന്റെ കൺവീനറുമായ സി കൃഷ്ണകുമാർ, ബിജെപി സംസ്ഥാന വക്താവ് കെവിഎസ് ഹരിദാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പാലക്കട്ടെ അട്ടപ്പാടി, മലമ്പുഴ, കൊല്ലംകോട് എന്നിവിടങ്ങളിലും വയനാട്, ഇടുക്കി ജില്ലയിലും സന്ദർശനം നടത്തിയ ബിജെപി സംഘം പദ്ധതി നടത്തിപ്പിലെ അനവധി ക്രമക്കേടുകൾ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ ശിശു മരണം, ഗർഭിണികളുടെ ആരോഗ്യപ്രശ്നങ്ങൾ എന്നിവയും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്.
========വൈവാഹീകം======
വടുകയുവതി. 26 വയസ്സ്
ബി.എസ്.സി.നേഴ്സ്
ഗൾഫിൽ ജോലി
പിതാവു്: ബിസിനസ്സ്.
മാതാവ്: വീട്ടമ്മ
ഏക സഹോദരൻ
പാലക്കാട് ജില്ല .
സിന്ദൂരം മേര്യേജ് ബ്യൂറോ
പാലക്കാട്.
ഫോൺ: 9020147667