ഉദ്ഘാടനം നാളെ

പാലക്കാട്:പാലക്കാട് കർണ്ണകി സീനിയർ ബേസിക്ക് സ്കൂളിലെ ആധുനിക സൗകര്യങളുടെ ഉദ്ഘാടനം ഓഗസ്റ്റ് 4 ന് നടക്കും. 94 വർഷം പിന്നിട്ട വിദ്യാലയം കൂടുതൽ ഉയരങ്ങൾ ലഷ്യമിട്ടാണ് ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയതെന്ന് മാനേജർ എം.കണ്ണൻ സ്റ്റാഫ് സെക്രട്ടറി എ.ജി. ശ്രീനി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 1928 ൽ പ്രദേശവാസികളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ട് പള്ളിക്കൂടം എന്ന നിലക്കാണ് കർണ്ണകി ബേസിക് സ്കൂൾ സ്ഥാപിച്ചത്. വൈദ്യരംഗത്ത് ഉൾപ്പടെ ശ്രേഷ്ഠത പുലർത്തിയ ദാമോദരവാദ്യാരായിരുന്നു സ്ഥാപകൻ. പിന്നീട് വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടുകയായിരുന്നു. പാലക്കാട് നഗരത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വ്യാപാര മേഖലയിലെ നിരവധി പ്രമുഖർ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

വിദ്യാലയത്തിന് സംഭവാനയായി ലഭിച്ച തുക മുഴുവൻ ഉപയോഗിച്ചാണ് ആധുനിക രീതിയിലുള്ള കെട്ടിട സമുചഛയവും ഡിജിറ്റൽ ക്ലാസ് മുറികളും സ്ഥാപിച്ചിരിക്കുന്നത്. കായിക മേഖലയിലും പാഠ്യേതര വിഷയങ്ങളിലം പ്രാവീണ്യം നേടുന്നതിന്ന് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. അൺ എയിഡഡ് മേഖല പിടിച്ചു നിൽക്കാനാവാതെ പ്രയാസപ്പെടുമ്പോഴാണ് സർക്കാർ സഹായമില്ലാതെ തന്നെ കർണ്ണകി സീനിയർ ബേസിക്ക് വിദ്യാലയം ആധുനിക സൗകര്യങ്ങൾ ഒരുക്കിയത്. നിലവിൽ 500 ഓളം വിദ്യാർത്ഥികളും അദ്ധ്യാപകരും അനധ്യാപകരുമുൾപ്പടെ 23 ജീവനക്കാരും വിദ്യാലയത്തിന്റെ ഭാഗമാണെന്നും ഇരുവരും പറഞ്ഞു. വിദ്യാലയ ഉദ്യോഗസ്ഥൻ സുദീപും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു


—വൈവാഹീകം —
റോമൻ കത്തോലിക്ക യുവതി.29 വയസ്സ്.എം.ബി.ബി.എസ് ഡോക്ടർ
പിതാവു്: ബിസിനസ്സ്.
മാതാവു്: വീട്ടമ്മ
ഏക സഹോദരൻ.
പാലക്കാട് ജില്ല
സിന്ദൂരം മേര്യേജ് ബ്യൂറോ
9020147667.