വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സംഗമം

പാലക്കാട് :- കേരള പോലീസിലെ പാലക്കാട് ജില്ല 1984 ബാച്ചിലെ വിരമിച്ച
ഉദ്യോഗസ്ഥരുടെ 38-)o സംഗമം പാലക്കാട് കൈരളീ ടവറിൽ വെച്ച് നടത്തി. സംഗമം
പ്രസിഡന്റ് നന്ദകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുധാകരൻ റിപ്പോർട്ട്
അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഹരിഹരൻ സ്വാഗതം പറഞ്ഞു. ജോയിന്റ്
സെക്ട്ടറി കെ. ചാമി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ഖജാൻജി യാക്കൂബ്
വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി  ടി.കെ ജോസ്, വി
രാമദാസ്, പ്രസാദ് വർക്കി, രാധാകൃഷ്ണൻ, സുകുമാരൻ,  ജയപ്രകാശ്,
ബേബിതോമസ്റ്റ് എന്നിവരെ തെരഞ്ഞെടുത്തു. സുന്ദരൻ നന്ദി പറഞ്ഞു.