വൃണങ്ങളുമായി വഴിയരികിൽ കിടന്നിരുന്ന വൃദ്ധന് പോലീസ് തുണയായി

പാലക്കാട്: എസ്.ബി.ഐ. ജങ്ങ്ഷനിലെ വഴിയരികിൽ ചെരുപ്പുകുത്തിയായിരുന്ന തമിഴ് നാട് സ്വദേശിയായ വൃദ്ധന് സഹായവുമായി നോർത്ത് സ്റ്റേഷനിലെ പോലീസുകാരൻ സായൂജ് നമ്പൂതിരിയും പൊതു പ്രവർത്തകനായ നാഗരാജ് കൽപ്പാത്തിയും. അവരെ സഹായിക്കാൻ പിങ്കു പോലീസ്‌ ഉദ്യോഗസ്ഥരായ സൈറ ബാനു , പ്രവീണ . ഹോംഗാഡായ വിജയൻ എന്നിവരും ചേർന്നപ്പോൾ അവശനായ വൃദ്ധൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ദേഹമാസകലം വൃണമായി കിടക്കുന്ന വൃദ്ധനെ ശ്രദ്ധയിൽ പെട്ടപ്പോൾ സായൂജ് നമ്പൂതിരി നാഗരാജിനെ കൂടി വിളിക്കുകയായിരുന്നു. ഇവർ ചേർന്ന് ഇത്തരത്തിൽ അനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്.ഇവർ വൃദ്ധനെ കുളിപ്പിച്ച് വൃണങ്ങൾ വൃത്തിയാക്കുന്നതു കണ്ടപ്പോൾ പിങ്ക്പോലീസും ഹോം ഗാർഡും കൂടെ കൂടുകയായിരുന്നു.
കുളിപ്പിച്ച് വസ്ത്രം മാറ്റിയതും ലഷ്മി ആശുപത്രിയിലെ ചിത്ര സിസ്റ്റർ വന്നു മുറിവെല്ലാം മരുന്നു വെച്ചു കെട്ടി.
ഇനി ഇദ്ദേഹത്തെ ശ്രദ്ധിക്കാനം പരിചരിക്കാനും ഞങ്ങൾ ഉണ്ടെന്ന് സായൂജ് നമ്പൂതിരി പറഞ്ഞു.