നെന്മാറ : നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ എല്ലുരോഗ വിഭാഗം ഡോക്ടർക്ക് നേരെ രോഗിയോടൊപ്പം വന്ന ആൾ അതിക്രമം നടത്താൻ ശ്രമിച്ച് അസഭ്യം പറഞ്ഞതിലും. യാതൊരു മാർഗ്ഗനിർദേശങ്ങളും പാലിക്കാതെ കുത്തിവെപ്പ്, ഒ. പി. തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കു നേരെ നിരന്തരമായി ആക്രമണ പ്രവണത പ്രകടിപ്പിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന സാമൂഹ്യവിരുദ്ധർക്കെതിരെ കർശന മടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രം ജീവനക്കാർ ആശുപത്രിയിൽ ധർണ്ണ നടത്തി. അതിക്രമത്തിനെതിരെ പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ആശുപത്രി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും ഡോക്ടർക്ക് നേരെ അസഭ്യം പറഞ്ഞ തിരുവഴിയാണ് എടപ്പാടം സ്വദേശി നവീനിനെതിരെ നെന്മാറ പോലീസ് കേസെടുത്തു. മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ വി. ആർ. ജയന്ത്. പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. ഡോ. ജിനേഷ് മോൻ ചാണ്ടി, ഡോ. ഫസീന, ശ്രീജിത്ത്,, ജോബ്, സ്റ്റാഫ് സെക്രട്ടറി ജോഗേഷ് എന്നിവർ സംസാരിച്ചു