പല്ലശ്ശന. അദ്ധ്യാപക ദമ്പതികളുടെ മകൾ നെന്മാറ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ 6-)ഠ ക്ലാസ് വിദ്യാർത്ഥിനി ദിയാലക്ഷ്മി കാൻസർ രോഗികൾക്ക് വേണ്ടി മുടി മുറിച്ച് നൽകി മാതൃകയായി. കുട്ടികളുടെ മനസ്സിൽ സേവന തത്പരത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മകളോട് ഈ വിഷയത്തെക്കുറിച്ച് ചർച്ചചെയ്തതെന്ന് മാതാപിതാക്കൾ പറഞ്ഞു. തെന്നിലാപുരം കരുണ യു. പി .സ്കൂൾ അദ്ധ്യാപകനും, ജൈവകർഷകനുമായ എ.എൻ.പ്രസാദ്, അയിലൂർ എസ്.എം.എച്ച്.എസ്.ലെ അധ്യാപിക സരസ്വതി ദമ്പതികളുടെ മകളാണ് ദിയാലക്ഷ്മി. പല്ലശ്ശന ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ ആർ.കണ്ണദാസ് അറിയിച്ചതിനെത്തുടർന്ന് കേരള എമർജൻസി ടീം ചിറ്റൂർ ഡിവിഷൻ അംഗങ്ങൾ നേരിട്ടെത്തി മുടി സ്വീകരിച്ച് സർട്ടിഫിക്കറ്റ് നൽകി. പതിനൊന്നാം വാർഡ് മെമ്പർ മണികണ്ഠൻ ചടങ്ങിൽ പങ്കെടുത്തു.
*വാർത്ത: രാമദാസ് ജി കൂടല്ലൂർ.