അനുമോദന സദസ്സ് സംഘടിപ്പിച്ചു

പല്ലാവൂർ .. എസ്.എസ്.എൽ.സി, പ്ലസ് ടു ക്സ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ പി ടി എ യും അധ്യാപകരും ചേർന്ന് അനുമോദന സദസ്സ് സംഘടിപ്പിച്ചു.

പല്ലശ്ശന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽ.സായ്രാധ ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ എ.ഹാറൂൺ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ടി.ഇ.ഷൈമ, പഞ്ചായത്ത് മെമ്പർമാരായ ഡി. മനുപ്രസാദ്, കെ.മണികണ്ഠൻ, പിടിഎ പ്രസിഡണ്ട് എസ്.ജയ , വൈസ് പ്രസിഡണ്ട് മോഹനൻ, സീനിയർ ടീച്ചർ കെ.ശ്രീജ, എസ്.ആർ.ജി. കൺവീനർ എം.ടിന്റു, ഡി.പ്രിയസൂന, കെ.ഗിരിജ, എം.പ്രവീണ, ടി.വി.പ്രമീള, ജസീന എന്നിവർ സംസാരിച്ചു. ഡി.മധുബാല, എം. മീര, പി.പവിത്ര, യു.സിന്ധു , ആർ.അക്ഷയ, എസ്.സൗമ്യ , ആർ.രതീഷ്, വി.അജി എന്നിവരാണ് ആദരിക്കപ്പെട്ടത്.

വാർത്ത. രാമദാസ് ജി കൂടല്ലൂർ.