വണ്ടിത്താവളം:വണ്ടിത്താവളം.പശ്ചിമഘട്ടത്തിലെ മഴയും മണ്ണും മനുഷ്യനും പുഴയും ജൈവ വൈവിദ്യങ്ങളും സംസ്ക്കാരവും അറിയേണ്ടതും സംരക്ഷിക്കേണ്ടതിൻ്റെ പ്രസക്തിയും വരും തലമുറയ്ക്ക് പകർന്നു നൽകുന്നതിന് ലക്ഷ്യമിട്ടു പാലക്കാട് നെക്ച്ചറൽ ഡെവലപ്പ്മെൻ്റ് സൊ സെറ്റി,, അയ്യപ്പൻകാവ് കരുണ സെൻട്രൽ സ്കൂൾ ,പാലക്കാട് കൂട്ടായ്മ,സംയുക്തമായി മഴയഴക് മഴോത്സവം 2022 നു വണ്ടിത്താവള
ത്ത് തുടക്കം കുറിച്ചു കരുണ സെൻ്റ ട്രൽ സ്കൂൾ.എൻ.ഹരിദാസ് ബോധി ഉദ്ഘാടനം ചെയ്തു.സി.രാജീവ് അധ്യക്ഷനായി.ആർ.രവിന്ദ്രൻ, എം സന്തോഷ് കുമാർ പട്ടഞ്ചേരി, രാമൻ വടക്കേക്കാട്, എസ്.ശ്രീജിഷ്, വിവേക് ഒറ്റപ്പാലം എന്നിവർ പ്രസംഗിച്ചു.മഴയുടെ താളം മണ്ണിൻ്റെ മക്കളിലൂടെ. വിഷ്വൽ ഇഫെക്റ്റ് എന്ന വിഷയത്തിൽ ദൃശ്യാ-വിഷ്ക്കാരത്തോടെ യുവ പരിസ്ഥിതി ശാസ്ത്രജ്ഞൻ കെ.ശരവണ കുമാർ ക്ലാസെടുത്തു. മഴയോഴുകും വഴിയിലൂടെ അകംപാടം ചാലിൽനീർതടങ്ങളും നിർമറിയും ജൈവ വൈവിദ്യങ്ങളുടെ അറിവു തേടിയുള്ള മഴ നടത്തം നടത്തി. നിർത്തട സമിതി ഭാരവാഹി സി.എൻ.വിപിന കുമാരൻ’ നയിച്ചു.ഇന്നു (ജൂലൈ 29 ) മുതൽ ആഗസ്ത 2 വരെ ഓൺലൈനായി മണ്ണും മനുഷ്യനും ഞാറ്റുവേലക്കാലവും, കർഷകരുമായി അഭിമുഖം, പ്രമുഖ എഴുത്തുകാർ പങ്കെടുക്കുന്ന മഴക്കാല ഓർമ്മകൾ പങ്കിടൽ , മഴ കവിതാലാപനം,മഴ ഫോട്ടോഗ്രാഫി,മഴ പാട്ടുകൾ,മഴകഥകൾ പറയൽ,മഴയുടെ സംഗീതം തുടങ്ങിയ വിഷയത്തിൽ പരിപാടികൾ നടക്കും. വിദഗ്ധർ വിഷയാവതരണം നടത്തും