പാലക്കാട്:
ഭക്ഷ്യ വസ്തുക്കളുടെ ജി.എസ്.ടി.വർദ്ധന പിൻവലിക്കണമെന്ന് കെ.എസ്. കെ.ടി.യു ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ ചേർന്ന പ്രവർത്തക കൺവെൻഷൻ കെ.എസ്. കെ.ടി.യു. സംസ്ഥാന സെക്രടറി എൻ ചന്ദ്രൻ ഉത്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു. ജില്ലാ പ്രസിഡന്റ് ടി.എൻ കണ്ടമുത്തൻ അധ്യഷത വഹിച്ചു. കെ.എസ്. കെ.ടി.യു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം കോമളകുമാരി കെ.എസ്. കെ.ടി.യു. ജില്ലാ സെക്രട്ടറി ആർ ചിന്നകുട്ടൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.ഉണ്ണീൻ, വി.കെ.ജയപ്രകാശ്, എം.ടി.ജയപ്രകാശ്, കെ.എസ്.കെ.ടി.യു. ജില്ലാ ജോ.സെക്രട്ടറിമാരായ വി.ചെന്താമരാക്ഷൻ, വി.കെ.ചന്ദ്രൻ കെ.എസ്.കെ.ടി.യു. പാലക്കാട് ഏരിയ സെക്രട്ടറി വി.സുരേഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.