പാലക്കാട്: ജനസംഖ്യാനുപാതികമായി സംവരണം നടപ്പിലാക്കണമെന്ന്ആൾ ഇന്ത്യാ വീരശൈവ സഭ സർക്കാരിനോട് ആവശ്യപ്പെട്ടു. ആൾ ഇന്ത്യാ വീരശൈവ സഭ മഹിളാ സമിതി ജില്ലാ പ്രവർത്തക സമ്മേളനവും ,സംസ്ഥാന സമിതി ഭാരവാഹികളെ ആദരിക്കലും ആണ്ടിമഠം ശ്രീ .പഞ്ചാലിയമ്മൻ ഹാളിൽ വച്ച് നടന്നു . മഹിളാ സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ. സിന്ധുരാജന്റെ അദ്ധ്യക്ഷതയിൽ ആൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു.
സഭ സംസ്ഥാന പ്രസിഡന്റ് സി. മുരുകൻ മുഖ്യാതിഥിയായി പരമ്പരാഗത തൊഴിൽ ചെയ്യുന്ന വനിതാ സംഭരംഭങ്ങൾക്ക് സർക്കാർ പ്രത്യേക ഗ്രാന്റ് അനുവദിക്കുക ,പരമ്പരാഗത പപ്പട നിർമ്മണ കോർപ്പറേഷൻ രൂപീകരിക്കുക ,തിരഞ്ഞെടുപ്പിൽ പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെടുന്ന വനിതകളെ പരിഗണിക്കുക എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. സംഗീത. എ ,സൗമ്യ .എൽ , ധന്യം കെ ,പ്രദീപ് കുളപ്പുള്ളി ,കെ. രമേഷ് ബാബു ,വി .പി കറുപ്പൻ ,രവികഞ്ചിക്കോട് ,മണികണ്ഠൻ ,സുന്ദരേശൻ ,പഴനിയാണ്ടി എന്നിവർ പ്രസംഗിച്ചു ജില്ലാ മഹിളാ സമിതി ഭാരവാഹികളായി കെ. സിന്ധുരാജൻ (പ്രസിഡന്റ്) ,ആർ. ഉഷ മോഹൻ വൈസ്. പ്രസി ,ലതിക .വി .പി ജനറൽ സെക്രട്ടറി ,സൗമ്യ. എൻ ,ജോയിന്റ് സെക്രട്ടറി ,സംഗീത .എ ട്രഷർ .. മെമ്പർ മാ യി പ്രിയ.എ ,ജി. കൃപ ,ശകുന്തള കട്ടിൽ മാടം ,പ്രസന്ന ‘കെ. ആർ ,പുഷ്പലത. എം ,സരിത വി എന്നീ 31. അംഗങ്ങളെ തിരഞ്ഞെടുത്തു