മുക്കെ പുഴയിലെ ജലനിരപ്പ് താഴ്ന്നു

മലമ്പുഴ: മഴ കുറഞ്ഞതോടെ കടുക്കാം കുന്നം നിലംപതി പാലത്തിനടിയിലൂടെ ഒഴുകുന്ന പുഴയിലെ ഒഴുക്ക് കുറഞ്ഞു.മലയിലും ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിലും കുറഞ്ഞതോടെ ഡാമിൻ്റെ ഷട്ടറുകളും അടച്ചതോടെയാണ് പുഴയിൽ വെള്ളമില്ലാതായത്. കർക്കട മാസത്തിൽ ഇങ്ങനെ മഴ കുറഞ്ഞാൽ കൃഷിക്കാവശ്യമായ വെള്ളം കിട്ടാതെ വിളകൾ കരിയുമോയെന്ന ആശങ്കയിലാണ് കർഷകർ.