പാലക്കാട്. : ആർ.പി.എഫ്ഉം എക്‌സൈസ് റെയ്യ്ഞ്ചും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ മൂന്ന് കിലോഗ്രാം കഞ്ചാവുമായി ഒറീസ – ബുഹാനിയ -സോലം പൂർ സ്വദേശിബിനോയ് ബിഹാരി ജന (24) യെ അറസ്റ്റ് ചെയ്തു .ഒറീ സയിൽനിന്ന് ചെന്നൈ വഴി ട്രെയിൻ മാർഗം പാലക്കാട് എത്തി എറണാകുളം ഭാഗത്തെ യ്ക്ക് പോകുന്നതിനായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോൾ ആണ് പിടികൂടിയത്. പെരുമ്പാവൂർ, അങ്കമാലി കേന്ദ്രികരിച്ചു അന്യസംസ്ഥാന തൊഴിലാളികൾക്കും സ്കൂൾ -കോളേജു വിദ്യാർത്ഥി കൾക്കും വിൽപന നടത്തുന്നതിനായി കൊണ്ടുവന്നതാണെ ന്നാണ് പ്രാഥമിക വിവരം.പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ രണ്ട് ലക്ഷത്തോളം രൂപ വിലവരും. റെയിൽവേസ്റ്റേഷനു കളിലും ,ട്രെയിനു കളിലും പരിശോധന കർശനമാക്കുമെന്ന് ആർ.പി.എഫ്.കമാണ്ഡന്റ് ജെതിൻ ബി. രാജ് അറിയിച്ചു.
ആർ.പി.എഫ്.ഇൻസ്‌പെക്ടർ.സൂരജ്. എസ്. കുമാർ ,എക്‌സൈസ് റേൻജ് ഇൻസ്‌പെക്ടർ കെ.ആർ.അജിത് ,ആർ.പി.എഫ്. എസ്.ഐ. യു. രമേശ്. എ.എസ്.ഐ..മാരായ സജി അഗസ്റ്റിൻ. സുനിൽ, പ്രിവന്റീവ് ഓഫിസർ ടി.ജെ. അരുൺ ,ആർ.പി.എഫ്.സി.വി. കോൺസ്റ്റബിൾ ഓപി ബാബു,സിഇഒ, മാരായ ശരവണൻ, സുനിൽ, സുമേഷ് ഡബ്ല്യു.സി.ഇ.ഒ. ലിസി എന്നിവർ പരിശോധനയിൽ
പങ്കെടുത്തു..