മലമ്പുഴ: കടുക്കാം കുന്നം റെയിൽവേ മേൽപാലത്തിൻ്റെ അറ്റകുറ്റപണികൾ ആരംഭിച്ചു.ഏറെ കാലമായി നാട്ടുകാരുടെ പരാധികൾക്കും പത്രവാർത്തകൾക്കുമൊടുവിലാണ് പണി ആരംഭിച്ചത്.ആർ.ബി.ഡി.സി യുടെ നിയന്ത്രണത്തിൽ നിന്നുംപി.ഡബ്ല്യൂ. ഡി.യിലേക്ക് ഉടൻ കൈമാറുമെന്ന് അറിയുന്നു.മന്ത്രിമുഹമ്മദ് റിയാസ് മലമ്പുഴ റിങ്ങ് റോഡ് പാലം നിർമ്മാണ പ്രവർത്തനം ഉദ്ഘാഘാടനം ചെയ്യാനെത്തിയപ്പോൾ പൊതുപ്രവർത്തകൻ ജയജിത്ത് മേൽപാലത്തിൻ്റേയും പ്രവർത്തനരഹിതമായ ടോൾ ബൂത്തിൻ്റേയും കാര്യം മന്ത്രിക്ക് കത്ത് നൽകിയിരുന്നതായി ജയജിത്ത് പറഞ്ഞു. പഞ്ചായത്തും ബന്ധപ്പെട്ട അധികൃതരും സഹകരണമാണ് ഉണ്ടായതെന്നു് അദ്ദേഹം കൂട്ടിച്ചേർത്തു.