പാലക്കാട് ..കേന്ദ്രസർക്കാറിന്റെ പാചകവാതക വില വർദ്ധനവിനെതിരെയും നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി. വർദ്ധനവിനെതിരെയും പാലക്കാട് ജില്ലാ കമ്മറ്റി നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്സ് അഞ്ചു വിളക്കിന് സമീപം റോഡരികിൽ കഞ്ഞി വച്ച് പ്രതിഷേധ സമരം നടത്തി. എൻ.എം.സി.യുടെ ജില്ലാ പ്രസിഡന്റ് ശ്രീമതി. ശ്രീജ യുടെ അധ്യക്ഷതയിൽ നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്സിന്റെ സംസ്ഥാന പ്രസിഡന്റ് ശ്രീമതി. അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. എൻ.സി.പി.ജില്ലാ പ്രസിഡന്റ് ശ്രീ. എ രാമസ്വാമി മുഖ്യപ്രഭാഷണം നടത്തി. എൻ.എം.സി. സംസ്ഥാന ജനറൽ സെക്രട്ടറി സി.എസലോമി , സംസ്ഥാന സെക്രട്ടറി ഉഷാ ഹരിദാസ് , അഡ്വ. രാജി ശ്രീകാന്ത്, അജിത. കെ.ശശികല എന്നിവർ സംസാരിച്ചു