പെരിന്തൽമണ്ണ: ഉപജില്ലാ അറബിക് അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന അധ്യാപക സംഗമം പെരിന്തൽമണ്ണ എ.ആർ.ടി സി യിൽ നടന്നു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.സ്രാജുട്ടി ഉദ്ഘാടനം ചെയ്തു.പുതു തലമുറക്ക് ദിശാബോധം വർ ദ്ധിപ്പിക്കുന്നതിലും ധാർമിക മൂല്യങ്ങൾ കതിഷ്ടിതമായ ജീവിതം കെട്ടിപ്പടുക്കുന്നതിലും അധ്യാപകർക്ക് ഉത്തരവാദിത്വവും കടമയും വർദ്ധിച്ചതായി അദ്ദേഹം പറഞ്ഞു.
ഇബ്രാഹീം കുട്ടി പുലാമന്തോൾ അധ്യക്ഷത വഹിച്ചു.
ബി.പി.സി വി. എൻ.ജയൻ,ഐ.എം.ഇ.കെ.ഷൗക്കത്തലി,ഐ.എം.ജി.ഇ കെ.ട്ടി മിന്നത്ത്,മലപ്പുറം ബി.ആർ.സി ട്രെയിനർ പി.പി.രാജൻ,ബു ഷൈറുദ്ധീൻ ഷർ ഖി,പി.പി.അബ്ദുള്ള ഫാറൂഖി,സി.ഹബീബുള്ള,വി.റഹീം ഫാറൂഖ് എന്നിവർ,
ടീച്ചിംഗ് മെത്തഡോള്ളി, ഹയ്യാനതക്കല്ലമു ,ഭാഷാ വ്യവഹാരം, സ്ട്രാറ്റജി,മോഡേൺ ടെക്നോളജി ക്ലാസ്,അക്കാദമിക് മാസ്റ്റർ പ്ലാൻ, യൂണിറ്റ് പ്ലാൻ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
സി.എച്ച്.അബ്ദുൽ ഷമീർ,മുജീബ് സ്വലാഹി,കെ.സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.
അക്കാദമിക് സെക്രട്ടറിഹുസൈൻ പാറൽ സ്വാഗതവും എ. ഫൈസൽ ഷാനവാസ് നന്ദിയും പറഞ്ഞു.