പാലക്കാട്: കിണാശ്ശേരി എൻ.എസ്.എസ് കരയോഗം വനിത സ്വയം സഹായ സംഘ പ്രവർത്തക യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് ടി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു, മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി നായർ വനിതകൾക്കായി നടപ്പിലാക്കി വരുന്ന സ്വയം തൊഴിൽ പദ്ധതികളെ കുറിച്ച് താലൂക്ക് യൂണിയൻ എം.എസ്.എസ്.എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ വിശദീകരിച്ചു , കരയോഗം സെക്രട്ടറി കെ.ഒ വിജയകുമാർ, കരയോഗം വനിത സമാജം പ്രസിഡൻ്റ് സരസ്വതി ,സെക്രട്ടറി ധന്യ ലാലു എന്നിവർ പ്രസംഗിച്ചു